ചിരഞ്ജീവിയുടെ വിയോഗത്തില്‍ ഞെട്ടലിൽ താരങ്ങള്‍
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറെ നിരാശപ്പെടുത്തി കൊണ്ടാണ് കന്നഡത്തിലെ യുവനടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണ വാര്‍ത്ത എത്തുന്നത്. നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് ആണ് ചിരഞ്ജീവി. രണ്ട് വര്‍ഷം മുന്‍പ് വലിയ ആഘോഷത്തോടെയാണ് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം നടത്തിയത്. അടുത്തിടെ ഇരുവരും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് താരം മരണത്തിന് കീഴടങ്ങിയത്.